സ്കൂൾ ചരിത്രം

 

സ്കൂൾ ചരിത്രം 

 

1917 ലാണ് സ്കൂൾ സ്ഥാപിച്ചത്. ഈ  സരസ്വതി വിദ്യാലയത്തിന് സ്ഥാപകൻ മണ്ണൂർ ഇരഞ്ഞിയില്‍ വീട്ടില്‍ ശ്രീ ചാമി മാസ്റ്റർ അവർകളായിരുന്നു. ഇന്നത്തെ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്നും മാറി ആൽത്തറ എന്ന സ്ഥലത്താണ് ആദ്യം സ്കൂൾ സ്ഥാപിച്ചത്. അന്ന് ഏകാധ്യാപന രീതിയായിരുന്നു. ഓലമേഞ്ഞ ചെറിയ കൂരയിലായിരുന്നു പഠനം. 

ഗുരുകുലവിദ്യാഭ്യാസം അല്ലെങ്കിലും ആ രീതി ഉൾക്കൊണ്ടുകൊണ്ട് ആയിരുന്നു. പ്രവർത്തനം സേവനമായിരുന്നു അധ്യാപകനെ ലക്ഷ്യം. നാട്ടിലെ പ്രമാണിമാർ നൽകുന്ന വല്ലതും ആയിരുന്നു വരുമാനം. രണ്ടു വർഷത്തെ പ്രവർത്തനത്തിന് ശേഷം ഓലപ്പുര സാമൂഹികവിരുദ്ധർ നശിപ്പിക്കുകയും ചെയ്തു. അതിനു ശേഷമാണ് ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.

44 രൂപയായിരുന്നു ആദ്യകാലത്തെ അധ്യാപകരുടെ ശമ്പളം അതുകൊണ്ടുതന്നെ അധ്യാപക ജോലിക്ക് ആരും താല്പര്യം കാണിച്ചില്ല. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണം ആയി ഗോതമ്പ് ഉപ്പുമാവ്, പാൽ എന്നിവയാണ് നല്കിയിരുന്നത്. പഠനവിഷയങ്ങൾ കണക്ക്, ഇംഗ്ലീഷ്, ഭൂമിശാസ്ത്രം, ചരിത്രം, പൗരധർമ്മം എന്നിവയായിരുന്നു ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലമായതിനാൽ സ്കൂളിലും അപകടമായിരുന്നു. ഒന്നു മുതൽ അഞ്ച് വരെയുള്ള ക്ലാസുകളിൽ 144 കുട്ടികളുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടെയും എണ്ണത്തിൽ വർധന ഉണ്ടായി. 1981 ആയപ്പോഴേക്കും 19 അധ്യാപകരും ഒരു പ്യുണുമടക്കം 20 ജീവനക്കാരായി.

ഇന്ന് ഒന്നു മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ആകെ 350 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നു. കമ്പ്യൂട്ടർ പഠനവും പ്രീപ്രൈമറി ക്ലാസുകളും കൂടാതെ ഒന്നാംതരം മുതൽ 7 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് തുടങ്ങുകയും ചെയ്തു.

മാങ്കുറുശ്ശി സ്കൂളിന് മങ്കര പഞ്ചായത്തിൽ നിന്നും പല ആനുകൂല്യങ്ങളും ലഭിച്ചു വരുന്നു. പൂർണ സഹകരണം എല്ലാ മേഖലകളിലും ഉണ്ട് കൂടാതെ എംപി ടി എസ് ആർ ജി എന്നിവയുടെ പ്രവർത്തനം സജീവമാണ് ഭൗതിക സാഹചര്യങ്ങൾ തികച്ചും പര്യാപ്തമാണ്.

1 comment:

  1. I am hounerd to write a comment over here as a proud alumni and a student who received best student award. The alma mater is truly an inspiration to everyone
    Happy to see the growth and development at its best
    Wishes...
    Prof.Sandeep Thoniparambil.

    ReplyDelete

Evergreen memory

Digital Class rooms inauguration

ബഹു. വിദ്യാഭ്യാസ മന്ത്രി. പ്രൊഫ. ശ്രീ. രവീന്ദ്രനാഥ് മാസ്റ്റർ സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു.