നന്മ അമ്മ
അന്ധകാരത്തിൻ നടുവിൽ
അണയാതെ കത്തുന്ന നിലവിളക്കായ്,
രാത്രിയിൽ മിന്നുന്ന മിന്നാമിനുങ്ങിന്‍
ഇത്തിരിവെട്ടം ആണെങ്കിലും
ഈ ലോകം എന്തെന്ന് അറിയിച്ചു നീ
നന്മയാണ് എൻ അമ്മ സ്നേഹമാണെന്ന് അമ്മ
നറുനിലാവ് പോലെ അമ്മ
കുുഞ്ഞിളം കാറ്റിന്‍ പഞ്ചാരി മേളത്തിൽ
അലിയുന്നു നീ മൂളും സ്നേഹ ഗീതം.
ഒരു പൊട്ടിച്ചിരിയാലെ നീ മറിക്കുന്നുവോ
ഉള്ളിലൂറുന്നോരാ നോവിന്നാഴം
എൻറെ എല്ലാമെല്ലാം അമ്മ
സുഖദുഃഖങ്ങൾ ഒന്നിച്ചു..
ഇനിയുള്ള ജന്മങ്ങൾ അങ്ങോളം
ഈ അമ്മതൻ കുഞ്ഞായി ജനിച്ചുവെങ്കിൽ..
ഈ തലോടൽ ഏല്‍ക്കാൻ കഴിഞ്ഞുവെങ്കിൽ
ഞാൻ എത്ര ധന്യ ആയി തീർന്നേനെ
എത്ര ദിനങ്ങൾ തപസ്സ് ഇരുന്നാലും
ഈ സ്നേഹത്തിൻ കടൽ ലഭ്യമല്ല
അമ്മതൻ പ്രാർത്ഥനാ നമ്മളിൽ
ആനന്ദ് പുഷ്പമായ് വിടർന്നു..
ഒരിക്കലും പിരിയാൻ കഴിയില്ല
എനിക്ക് അമ്മതൻ സ്നേഹ ലാളനം
മനസ്സാ നമിക്കുന്നു എന്നമ്മയെ നൽകിയ ദൈവങ്ങളെ...
ഗീത എൻ
അധ്യാപിക
No comments:
Post a Comment